നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം; 35 ഓളം വീടുകളും പാലങ്ങളും ഒലിച്ചുപോയി

നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗൂർഖ ജില്ലയിലുണ്ടായ പ്രളയത്തിൽ 35-ത്തിലധികം വൂടുകളും പാലങ്ങളും ഓലിച്ചുപോയതായാണ് വിവരം. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്നാണ് ചുംനുബ്രി ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായത്.

രാവിലെ 6.30-ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് രാവിലെ 8.40 ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററായി ഉയർന്നുവെന്ന് നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്‍റ് അതോറിറ്റി വ്യക്തമാക്കി.

നദിയിലെ ഒഴുക്ക് തടസപ്പെടുകയും തുടർന്ന് കരകവിയുകയും ചെയ്തതാണ് പെട്ടെന്നുള്ള പ്രളയത്തിന് കാരണമായതെന്നും മഴ മൂലമല്ല പ്രളയമുണ്ടായതെന്നുമാണ് പ്രാഥമിക നിഗമനം. ദുരന്തത്തിൽ ഇതുവരെ ആളപായങ്ങളോന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

Tags

Share this story