സമരം ചെയ്യാം, നഗരങ്ങൾ കത്തിച്ചാമ്പലാക്കരുത്; ഇറ്റലിയിലെ അക്രമസമരങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ജോർജിയ മെലോനി

ഇറ്റലി

ഇറ്റലിയിൽ പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനുമെതിരെയുണ്ടായ പ്രതിഷേധങ്ങൾ ഹിംസാത്മകമായ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിനും പ്രക്ഷോഭകർക്കുമെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി ജോർജിയ മെലോനി. സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കുമ്പോൾ തന്നെ, ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള അക്രമങ്ങളെയും നഗരങ്ങൾ തീവെച്ച് നശിപ്പിക്കുന്നതിനെയും അംഗീകരിക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി.

​മിലാൻ, ബൊലോഗ്ന തുടങ്ങിയ നഗരങ്ങളിലുണ്ടായ അക്രമസംഭവങ്ങളെ മെലോനി ശക്തമായി അപലപിച്ചു. പ്രതിഷേധങ്ങളുടെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നതും അരാജകത്വം സൃഷ്ടിക്കുന്നതും രാജ്യത്തിന് അംഗീകരിക്കാനാവില്ലെന്നും, ഇത്തരം രാഷ്ട്രീയ അതിക്രമങ്ങളെ എല്ലാ വിഭാഗം രാഷ്ട്രീയ നേതാക്കളും ഒറ്റക്കെട്ടായി എതിർക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ പൂർണ്ണമായും സമാധാനപരമായിരിക്കണമെന്നും മെലോനി ഓർമ്മിപ്പിച്ചു. 

Tags

Share this story