പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി; 12 മരണം
ബാന്‍ജുല്‍: കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗാംബിയ തീരത്ത് 12 പേര്‍ മരിച്ചു. ഗാംബിയ റെഡ് ക്രോസ് സൊസൈറ്റി ആണ് ഈ വിവരം അറിയിച്ചത്. കാണാതായവരുടെ എണ്ണം കൃത്യമായി ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റെഡ്‌ക്രോസ് അറിയിച്ചു. അത്‌ലാന്റിക് സമുദ്രത്തിലെ ദ്വീപായ ജിനാക്ക് കജാറ്റയില്‍ നിന്ന് സ്‌പെയിനിലെ കാനറി ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്.
ബോട്ടുകളുടെ ശോചനീയാവസ്ഥയും അമിതഭാരവുമാണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള ദീര്‍ഘദൂര യാത്രകള്‍ അപകടകരമാക്കുന്നത്. 2025 ഡിസംബറില്‍ ജിനാക്ക് കജാറ്റക്ക് സമീപം നടന്ന മറ്റൊരു അപകടത്തില്‍ നാല്‍പതിലധികം ആളുകള്‍ മരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു.
ദാരിദ്ര്യം, സംഘര്‍ഷം, പീഡനങ്ങള്‍ എന്നിവ കാരണം പലായനം ചെയ്യുന്നവര്‍ക്ക് യൂറോപ്പിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിലൊന്നാണ് കാനറി ദ്വീപുകള്‍. 2024ല്‍ കാനറി ദ്വീപുകളിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം 46,000 കടന്നിരുന്നു. എന്നാല്‍, കുടിയേറ്റം തടയാന്‍ സ്പെയിന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ ഈ എണ്ണത്തില്‍ വലിയ കുറവുണ്ടായി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
