ഇറാൻ അനുകൂല ക്രിമിനൽ സംഘത്തിനായി യുകെയിൽ കൊലപാതകത്തിന് കരാറെടുത്ത നോർവീജിയൻ കൗമാരക്കാരന് 20 വർഷം തടവ്

ലണ്ടൻ

ലണ്ടൻ: ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിന് വേണ്ടി യുകെയിൽ ക്വട്ടേഷൻ കൊലപാതകം നടത്താൻ ശ്രമിച്ച നോർവീജിയൻ കൗമാരക്കാരന് 20 വർഷത്തെ തടവുശിക്ഷ വിധിച്ചു. 19-കാരനായ യോഹാനസ് നാറ്റ്‌ലാൻഡ് (Johannes Natland) എന്ന ചെറുപ്പക്കാരനാണ് ലണ്ടനിലെ വൂൾവിച്ച് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്.

​'ഫോക്സ്‌ട്രോട്ട്' (Foxtrot) എന്ന കുപ്രസിദ്ധ കുറ്റവാളി സംഘമാണ് 21,000 പൗണ്ട് (ഏകദേശം 25,000 യൂറോ) പ്രതിഫലം വാഗ്ദാനം ചെയ്ത് കൊലപാതകം നടത്താനായി നാറ്റ്‌ലാൻഡിനെ ബ്രിട്ടനിലേക്ക് അയച്ചത്. ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് യുകെയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് പോലീസിന്റെ കൗണ്ടർ ടെററിസം വിഭാഗം ഇയാളെ തോക്കുകളും വെടിയുണ്ടകളുമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

​സോഷ്യൽ മീഡിയ വഴിയാണ് ക്രിമിനൽ സംഘം ഈ യുവാവിനെ കൊലപാതകത്തിനായി റിക്രൂട്ട് ചെയ്തത്. കോടതിയിൽ വിചാരണ പൂർത്തിയായതിനെ തുടർന്ന് ഗൂഢാലോചന കുറ്റത്തിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 20 വർഷത്തെ തടവുശിക്ഷ വിധിക്കുകയുമായിരുന്നു. 

Tags

Share this story