ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യയ്‌ക്കെതിരെയുള്ള ചാരവൃത്തി ബജറ്റ് 1,300 കോടി രൂപയാക്കി ഉയർത്തി പാകിസ്ഥാൻ ഐ.എസ്.ഐ

PAK

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ (ISI) ഇന്ത്യയ്‌ക്കെതിരെയുള്ള ചാരവൃത്തിയുടെ വാർഷിക ബജറ്റ് 1,300 കോടി രൂപയായി ഉയർത്തി. 'ഓപ്പറേഷൻ സിന്ദൂരിന്' (Operation Sindoor) ശേഷം ഇന്ത്യൻ പ്രതിരോധ മേഖലയെ ലക്ഷ്യമിട്ട് ഹ്യൂമൻ ഇന്റലിജൻസ് (HUMINT) ശൃംഖല ശക്തമാക്കാനാണ് പാകിസ്ഥാൻ ഈ നീക്കം നടത്തിയിരിക്കുന്നത്.

​മുമ്പ് 800 മുതൽ 900 കോടി രൂപ വരെയായിരുന്നു ഇതിനായി മാറ്റിുവെച്ചിരുന്നത്. ഇന്ത്യൻ നാവികസേനയിലും വ്യോമസേനയിലും സ്വാധീനം ചെലുത്താനും രഹസ്യ വിവരങ്ങൾ ചോർത്താനുമാണ് ഈ ഭീമമായ തുക ഉപയോഗിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിലേറ്റ തിരിച്ചടിക്ക് ശേഷം ഇന്ത്യയിൽ ചാരപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പാകിസ്ഥാൻ വലിയ തുകകളാണ് റിക്രൂട്ട്മെന്റുകൾക്കായി നൽകിവരുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Tags

Share this story