ഫ്രാൻസിൽ രൂക്ഷമായ പ്രക്ഷോഭം; കെട്ടിടങ്ങൾ തീവെച്ച് നശിപ്പിച്ചു, 1,200-ലേറെ പേർ അറസ്റ്റിൽ

ഫ്രാൻസ്

ഫ്രാൻസിൽ വിവിധ നഗരങ്ങളിൽ പൊലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വ്യാപക അക്രമം. രാജ്യത്ത് ഉയർന്ന ജീവിതച്ചെലവിനും പൊതു സേവനങ്ങളിലെ തകർച്ചയ്ക്കും എതിരെ വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഹിംസാത്മകമായി മാറുകയാണുണ്ടായത്.

​പ്രക്ഷോഭത്തിനിടെ പലയിടത്തും മാസ്ക് ധരിച്ച പ്രക്ഷോഭകർ പൊതുസ്ഥാപനങ്ങളും കെട്ടിടങ്ങളും ആക്രമിക്കുകയും തീവെക്കുകയും ചെയ്തു. നിരവധി കടകളും കൊള്ളയടിക്കപ്പെട്ടു. അക്രമം അടിച്ചമർത്തുന്നതിന്റെ ഭാഗമായി പൊലീസ് കണ്ണീർവാതകവും ജലപീരങ്കികളും പ്രയോഗിച്ചു. രാജ്യത്തുടനീളമായി ഇതുവരെ 1,200-ലധികം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. രാജ്യത്തെ അക്രമസംഭവങ്ങളെ ഫ്രഞ്ച് ഭരണകൂടം ശക്തമായി അപലപിച്ചിട്ടുണ്ട്. 

Tags

Share this story