ജർമനിയിൽ റോബോട്ട് പെൺകുട്ടിയെ കടന്നു പിടിച്ചു; ഉടമ പിടിയിൽ
Oct 14, 2026, 11:17 IST
ബർലിൻ: ജർമനിയിൽ ഹ്യൂമനോയ്ഡ് റോബോട്ട് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി റിപ്പോർട്ട്. പെൺകുട്ടിയെ കടന്നു പിടിക്കുന്നതിന്റെ വിഡിയോ തത്സമയം പ്രചരിച്ചതിനു പിന്നാലെ റോബോട്ടിന്റെ 16 വയസുള്ള ഉടമയും സുഹൃത്തും അറസ്റ്റിൽ. റോബോട്ടിനെയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
റസ്റ്ററന്റിൽ വച്ച് പെൺകുട്ടിയുടെ പുറകിലൂടെ എത്തിയ റോബോട്ട് കടന്നു പിടിക്കുകയായിരുന്നു. റോബോട്ടിന്റെ ചലനങ്ങൾ നിയന്ത്രിക്കാൻ കഴിയും.
ആരാണ് റോബോട്ടിനെ നിയന്ത്രിച്ചിരുന്നതെന്ന് പൊലീസ് പരിശോധിച്ചു വരുകയാണ്. 1.2 മീറ്റർ ഉയരത്തിൽ വലിയ മീശയും സ്വർണമാലയും ധരിച്ച രീതിയിലാണ് റോബോട്ടിനെ നിർമിച്ചിരിക്കുന്നത്.
