ഉക്രൈനിൽ റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണം: നാല് മരണം; നോർവേയോട് സഹായം തേടി സെലൻസ്കി

സെലൻസ്‌കി

കീവ്: ഉക്രൈനിൽ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ട് റഷ്യൻ സൈന്യം. തലസ്ഥാനമായ കിയവ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ രാത്രിയിലുണ്ടായ ബോംബാക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും ആക്രമണത്തിൽ കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.  

​റഷ്യ വ്യോമാക്രമണം കടുപ്പിച്ച സാഹചര്യത്തിൽ, പ്രതിരോധ സഹായം ഉറപ്പാക്കാൻ ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി നോർവേ സന്ദർശിക്കുകയാണ്. കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങളും സൈനിക സഹായങ്ങളും നൽകണമെന്ന് അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. റഷ്യൻ ആക്രമണങ്ങളെ ചെറുക്കാൻ വ്യോമപ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സെലൻസ്കി വ്യക്തമാക്കി.  

Tags

Share this story