അമേരിക്കയിലെ ഒറിഗണിൽ സ്കൂളിൽ വെടിവെയ്പ്പ്; മൂന്ന് കുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു

USA

അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തുള്ള ബെൻഡ് (Bend) നഗരത്തിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ (Silver Rail Elementary School) ഉണ്ടായ ദാരുണമായ വെടിവെയ്പ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളും ഒരു അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. കൂടാതെ 7 വയസ്സുള്ള ഒരു കുട്ടിയും മറ്റൊരു അധ്യാപകനും ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

​സ്കൂളിന്റെ പൂട്ടിയിട്ടിരുന്ന വാതിലുകൾ തകർത്ത് അകത്തു കടന്ന 16-കാരനായ പ്രാദേശിക വുദ്യാംഗിയാണ് ഈ നടുക്കുന്ന അക്രമം അഴിച്ചുവിട്ടത്. എന്നാൽ അക്രമിയെ പിന്തുടർന്ന് സ്കൂളിനുള്ളിലെത്തിയ ആയുധധാരിയായ ഒരു നാട്ടുകാരന്റെ ശക്തമായ പ്രതിരോധത്തിൽ അക്രമി വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയായിരുന്നു.

​വിവരമറിഞ്ഞ ഉടൻ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്കൂൾ പൂർണ്ണമായും ലോക്ക്ഡൗൺ ചെയ്യുകയും കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ സ്കൂളുകളിൽ തുടർക്കഥയാകുന്ന തോക്കുധാരികളുടെ അക്രമങ്ങൾക്കെതിരെ വലിയ പ്രതിഷേധവും ആശങ്കയുമാണ് ഇതിനോടകം ഉയർന്നിട്ടുള്ളത്. 

Tags

Share this story