നരേന്ദ്രമോദിയേക്കാള്‍ വലിയ ദേശദ്രോഹി വേറെയില്ല; ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ തിരംഗ പ്രതിഷേധവുമായി ധ്രുവ് റാഠി

ലണ്ടൻ

ലണ്ടന്‍: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെതിരെ പ്രതിഷേധം തുടര്‍ന്ന് ഇന്‍ഫ്‌ളുവന്‍സര്‍ ധ്രുവ് റാഠി. ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് തിരംഗ പ്രതിഷേധം. നരേന്ദ്രമോദിയേക്കാള്‍ വലിയ ദേശദ്രോഹി വേറെയില്ലെന്ന് വിമര്‍ശനം.’വോട്ട് കള്ളന്‍, സിംഹാസനം ഉപേക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായാണ് ധ്രുവ് റാഠിയുടെ പ്രതിഷേധം. ഇന്ത്യന്‍ പതാക ഉയര്‍ത്തി നിരവധി ഇന്ത്യന്‍ വംശജരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം രാത്രി ലണ്ടനിലെത്തിയതായി അറിയിച്ചുകൊണ്ടാണ് റാഠി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ യാഥാര്‍ഥ്യം ലോകം കാണേണ്ട സമയമാണിതെന്നും ധ്രുവ് പറഞ്ഞിരുന്നു.

Tags

Share this story