​റഷ്യ–ഉക്രെയ്ൻ 'ഊർജ്ജ വെടിനിർത്തൽ' പ്രഖ്യാപിച്ച് ട്രംപ്; "തനിക്ക് പുതിയ അറിവെന്ന്" സെലെൻസ്കി

റഷ്യൻ യുദ്ധം

വാഷിംഗ്ടൺ / കീവ്: റഷ്യയും ഉക്രെയ്നും തമ്മിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന 'ഊർജ്ജ വെടിനിർത്തലിന്' (Energy Ceasefire) ധാരണയായതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിൽ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കാൻ ധാരണയായെന്നും, ഈ കരാർ ലംഘിക്കരുതെന്നും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' (Truth Social) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

​എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും "ഇത് തനിക്ക് പുതിയൊരു വാർത്തയാണെന്നുമാണ്" ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പ്രതികരിച്ചത്. എങ്കിലും, റഷ്യ ഊർജ്ജ മേഖലയിലെ ആക്രമണങ്ങൾ നിർത്തിവെക്കാൻ തയ്യാറാണെങ്കിൽ ഉക്രെയ്നും കരാറിന് തയ്യാറാണെന്ന് സെലെൻസ്കി അറിയിച്ചു.

​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരു രാജ്യങ്ങളിലെയും ഊർജ്ജ മേഖല ലക്ഷ്യമിട്ട് കടുത്ത ആക്രമണങ്ങൾ നടന്നു വരികയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള ട്രംപിന്റെ മധ്യസ്ഥ പ്രഖ്യാപനം. എന്നാൽ കരാറിന്റെ വിശദാംശങ്ങളെക്കുറിച്ച് റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

Tags

Share this story