Gulf
ദുബൈ ടാക്സിയിലേക്ക് 250 ഇലട്രിക് കാറുകള്‍ കൂടി
ദുബൈ: എമിറേറ്റിലെ ടാക്സി സര്‍വിസിലേക്കു ദുബൈ ടാക്സി 250 ഇലട്രിക് കാറുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഇതോടെ അന്തരീക്ഷ മലിനീകരണം തീരെയില്ലാത്ത പരിസ്ഥിതി സൗഹൃദമായ ദുബൈ ടാക്സിയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം 87 ശതമാനമായി വര്‍ധിച്ചിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. യുഎഇയുടെ ഇയര്‍ ഓഫ് സസ്റ്റൈനബിളിറ്റി പദ്ധതിയുടെ ഭാഗം കൂടിയാണ് ഇവി വാഹനങ്ങള്‍.
ദുബൈ ടാക്സി കമ്പനി(ഡിടിസി)ക്ക് കീഴില്‍ 6,210 ടാക്സി കാറുകളാണ് സര്‍വിസ് നടത്തുന്നത്. പുതിയ ഇവി കാറുകള്‍ കൂടി എത്തുന്നതോടെ കമ്പനിയുടെ വാര്‍ഷിക വരുമാനത്തില്‍ 8.5 കോടി ദിര്‍ഹത്തിന്റെ അധിക വര്‍ധനവ് ഉണ്ടാവുന്നതിനൊപ്പം ദുബൈ ടാക്സി കമ്പനിക്ക് കീഴിലെ മൊത്തം വാഹനങ്ങളുടെ എണ്ണം 9,000 ആയി ഉയരുമെന്നും ഡിടിസി സിഇഒ മന്‍സൂര്‍ റഹ്മ അല്‍ ഫലാസി വ്യക്തമാക്കി.