2 ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ് പദ്ധതി.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. മൂന്നരയ്ക്ക് വാർത്താ സമ്മേളനത്തിൽ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി അറിയിക്കും. പുനരധിവാസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഉടൻ ആരംഭിക്കും

50 വീടുകളിൽ കൂടുതൽ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യം കാണുക. കർണാടക സർക്കാരിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലിം ലീഗ്, ഡിവൈഎഫ്‌ഐ സംഘടനകളെയും കൂടിക്കാഴ്ചക്ക് വിളിച്ചിട്ടുണ്ട്.

Exit mobile version