ദോഹ: ഖത്തര്‍ ദേശീയ ദിനവുമായി ബന്ധപ്പെട്ട് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയ 155 പേരെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ 65 മുതിര്‍ന്നവരും 90 കുട്ടികളുമാണുള്ളത്. നിയമം ലംഘിച്ചതിന് 600 വാഹനങ്ങളും അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഗതാഗത നിയമങ്ങള്‍ കാറ്റിപറത്തി മുകളില്‍ കയറി ഇരുന്നും വാതില്‍ തുറന്നരീതിയില്‍ അതില്‍ ഇരുന്നുമെല്ലാം യാത്ര ചെയ്യുക, പൊതുസുരക്ഷ അപകടത്തിലാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുക, പൊതുജനങ്ങള്‍ക്കു നേരെ സോപ്പ് സ്‌പ്രേകളും റബ്ബര്‍ ബന്റുകളും ഉപയോഗിച്ച് വഴിയാത്രക്കാരെ ഉപദ്രവിക്കുക, പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് നടപടി സ്വീകരിച്ചതെന്നും പൊതുവിലുള്ള രാജ്യത്തെ ധാര്‍മികത, സുരക്ഷ, ക്രമസമാധാനം തുടങ്ങിയവ ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.