ദോഹ: വാഹനാപകടത്തല്‍ പരുക്കേറ്റ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിയായ ഖത്തര്‍ വിദ്യാര്‍ഥി മരിച്ചു. പുന്നയൂര്‍ക്കുളം വീട്ടിലെ വളപ്പില്‍ മുഹമ്മദ് ഹനീന്‍(17) ആണ് മരിച്ചത്. നോബിള്‍ ഇന്റെര്‍നാഷ്ണല്‍ സ്‌കൂള്‍ 12ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഖത്തര്‍ ദേശീയ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്യവേ കാറിന്റെ ടയര്‍പൊട്ടി വാഹനം അപകടത്തില്‍പ്പെട്ടതോടെ തലക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയായിരുന്നു. നോബിള്‍ ഇന്റെര്‍നാഷ്ണല്‍ സ്‌കൂള്‍ സ്ഥാപക അംഗവും ഖത്തര്‍ എനര്‍ജിയിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഷാജഹാന്റെയും ഷംനയുടെയും മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. വുക്കൈറയിലായിരുന്നു അപകടം. സഹോദരി ആയിശ.