പാർട്ടിയും സർക്കാരും പ്രതിരോധത്തിലാകില്ല; നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്: മന്ത്രി ബാലഗോപാൽ
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിൽ ഉയർന്ന ആരോപണങ്ങളിൽ സർക്കാരും പാർട്ടിയും പ്രതിരോധത്തിൽ ആകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്. നിയമപരമായ കാര്യങ്ങളും നടപടിക്രമങ്ങളും നടക്കുകയാണ് മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കുമോയെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർ മറുപടി നൽകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പാർട്ടിയും സർക്കാരും വിശദമായി പരിശോധിച്ചതിനാലാണ് ഇതൊക്കെ പുറത്തുവന്നത്. അതേസമയം ലൈംഗിക ആരോപണം ഉയർന്നെങ്കിലും മുകേഷിനോട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെടില്ല. സിനിമ നയരൂപീകരണ സമിതിയിൽ മുകേഷ് സ്വമേധയാ ഒഴിഞ്ഞേക്കും.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

അനർഹർ പെൻഷൻ വാങ്ങിയ സംഭവം ഗുരുതരം; നടപടിയുണ്ടാകുമെന്ന് ധനമന്ത്രി

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി അനുവദിച്ചെന്ന് ധനമന്ത്രി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
