ഇടവേള ബാബുവിന്റെ ഫ്‌ളാറ്റിൽ പരാതിക്കാരിയുമായി എത്തി പരിശോധന നടത്തി പോലീസ്
നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടൻ ഇടവേള ബാബുവിന്റെ ഫ്‌ളാറ്റിൽ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് രേഖകൾ പിടിച്ചെടുത്തു. പരാതിക്കാരിയെ ഫ്‌ളാറ്റിലെത്തിച്ചായിരുന്നു പരിശോധന ഫ്‌ളാറ്റിന്റെ താക്കോൽ ഇടവേള ബാബു നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി അമ്മയിലെ അംഗത്വ ഫോം പൂരിപ്പിക്കാനായി ഫ്‌ളാറ്റിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം. പീഡന പരാതിയിൽ ഇടവേള ബാബുവിന് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഇടവേള ബാബുവിനെതിരായ ബലാത്സംഗ പരാതി; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു

ലൈംഗിക പീഡനക്കേസിൽ നടൻ ഇടവേള ബാബുവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് പീഡനം; നടൻ ഇടവേള ബാബുവിനെതിരെ കേസെടുത്തു

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
