അർജുന്റെ കുടുംബത്തിന്റെ പരാതി: മനാഫിനെ കേസിൽ നിന്നൊഴിവാക്കും, സാക്ഷിയാക്കാൻ പോലീസ്
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ലോറി ഉടമ മനാഫിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടി. മനാഫിനെ കേസിൽ സാക്ഷിയാക്കും മനാഫിനെതിരെ കേസെടുക്കണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് ഉൾപ്പെടുത്തിയത്. പരാതിയിൽ ചേവായൂർ പോലീസാണ് കേസെടുത്തത്. അർജുന്റെ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. മനാഫിനെതിരെ പരാതിയില്ലെന്നും മനാഫിന്റെ യൂട്യൂബ് വീഡിയോക്ക് താഴെയും മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും അധിക്ഷേപകരമായ കമന്റ് ഇട്ടവർക്കെതിരെയാണ് പരാതിയെന്ന് കുടുംബം മൊഴി നൽകി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വണ്ടിപ്പെരിയാർ പോക്സോ കൊലപാതകം: അർജുൻ കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി

വീണ്ടും മനാഫ്; ഇക്കുറി വേണ്ടത് ഒമ്പത് ലക്ഷം, ലോറി വില്ക്കുന്നുവെന്ന്

അർജുനെ ഏറ്റുവാങ്ങി കണ്ണാടിക്കൽ; അന്ത്യാഞ്ജലി അർപ്പിക്കാനായി ജനസാഗരം ഒഴുകിയെത്തുന്നു

ലോറിയിൽ നിന്ന് കിട്ടിയ ശരീരഭാഗം അർജുന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു; ഡിഎൻഎ ഫലം പോസിറ്റീവ്

അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും; ഇന്ന് ഡിഎൻഎ പരിശോധന
