Thursday, 12 November 2026 About Us · Contact Us

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ പിഴയും

Honor Killing That Shook The Country Sentence Of Accused In - നാടിനെ നടുക്കിയ ദുരഭിമാന കൊല: തേങ്കുറിശ്ശി അനീഷ് വധത്തിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന്
നാടിനെ നടുക്കിയ ദുരഭിമാന കൊല: തേങ്കുറിശ്ശി അനീഷ് വധത്തിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന്

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾ 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഹരിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. വിധിക്ക് ശേഷവും കൂസൽ ഇല്ലാതെയാണ് പ്രതികൾ കോടതിയിൽ നിന്നത്. വിധിയിൽ തൃപ്തിയില്ലെന്ന് ഹരിത പ്രതികരിച്ചു. ഇരട്ട ജീവപര്യന്തമാണ് പ്രതീക്ഷിച്ചതെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും വിധിക്ക് പിന്നാലെ ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ക്രിസ്മസ് ദിനത്തിലാണ് 27കാരനായ അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയത്. ഇതര ജാതിയിൽ നിന്ന് വിവാഹം കഴിച്ചതിനെ തുടർന്നായിരുന്നു കൊലപാതകം. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, ഹരിതയുടെ അച്ഛൻ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരാണ് പ്രതികൾ ദീർഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹരിതയുടെയും അനീഷിന്റെയും വിവാഹം. പോലീസിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പിന് ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. പോലീസ് സ്റ്റേഷനിൽ വെച്ച് അനീഷിനെ 90 ദിവത്തിനുള്ളിൽ കൊലപ്പെടുത്തുമെന്ന് പ്രഭുകുമാർ മകളുടെ മുഖത്ത് നോക്കി പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് 88ാം ദിവസമാണ് അനീഷ് കൊല്ലപ്പെടുന്നത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

തേങ്കുറിശ്ശി ദുരഭിമാന കൊല: വിധിയിൽ തൃപ്തിയില്ലെന്ന് ഹരിത; അപ്പീൽ പോകും

തേങ്കുറിശ്ശി ദുരഭിമാന കൊല: വിധിയിൽ തൃപ്തിയില്ലെന്ന് ഹരിത; അപ്പീൽ പോകും

28 Oct 2024
നാടിനെ നടുക്കിയ ദുരഭിമാന കൊല: തേങ്കുറിശ്ശി അനീഷ് വധത്തിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന്

നാടിനെ നടുക്കിയ ദുരഭിമാന കൊല: തേങ്കുറിശ്ശി അനീഷ് വധത്തിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന്

28 Oct 2024
പാലക്കാട് തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

25 Oct 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026