ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഡോ. വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു വിചാരണ നിർത്തിവെക്കണമെന്ന പ്രതിയുടെ അഭിഭാഷകൻ ബിഎ ആളൂരിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സന്ദീപ് സുപ്രീം കോടതിയെ സമീപിച്ചത്. സന്ദീപിന്റെ വിടുതൽ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന വന്ദനയെ സന്ദീപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2023 മെയ് 10നാണ് സംഭവം. പോലീസ് കസ്റ്റഡിയിലെടുത്ത സന്ദീപിനെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഡോ. വന്ദന ദാസ് വധക്കേസ്: സാക്ഷി വിസ്താരം ഫെബ്രുവരി 12 മുതൽ

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

ഡോ. വന്ദന ദാസ് കൊലപാതകം: കേസിലെ സാക്ഷി വിസ്താരം കോടതി മാറ്റിവെച്ചു

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
