Thursday, 12 November 2026 About Us · Contact Us

ഇന്ദുജക്ക് വന്ന അവസാന കോൾ അജാസിന്റേത്; തൊട്ടുപിന്നാലെ ജീവനൊടുക്കി

The Last Call To Induja Was From Ajas He Took His Own Life - ഇന്ദുജക്ക് വന്ന അവസാന കോൾ അജാസിന്റേത്; തൊട്ടുപിന്നാലെ ജീവനൊടുക്കി

തിരുവനന്തപുരം പാലോട് നവവധുവായ ഇന്ദുജ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഭർത്താവിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇന്ദുജയുടെ ആത്മഹത്യക്ക് കാരണം ഇരുവരുടെയും മർദനവും മാനസിക പീഡനവുമാണെന്ന് പോലീസ് പറയുന്നു. ഭർത്താവ് അഭിജിത്തിനെതിരെ ഭർതൃപീഡനം, ആത്മഹത്യാപ്രേരണ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. അജാസിനെതിരെ പട്ടികജാതി പീഡനം, മർദനം, ആത്മഹത്യപ്രേരണ വകുപ്പുകളും ചുമത്തി. ഇന്ദുജയുടെ ഫോണിലേക്ക് വന്ന അവസാന കോൾ ഇജാസിന്റേതാണ്. തൊട്ടുപിന്നാലെ ഇന്ദുജ ജീവനൊടുക്കുകയും ചെയ്തു. ഇന്ദുജയുടെ ദേഹത്ത് മർദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു. കണ്ണിന് താഴെയും തോളിലുമാണ് മർദനമേറ്റിരുന്നത്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇന്ദുജയും അഭിജിത്തും വിവാഹിതരാകുന്നത്. ഇന്ദുജയെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ അഭിജിത്ത് ക്ഷേത്രത്തിൽ വെച്ചാണ് താലി ചാർത്തിയത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി നിരന്തരം വഴക്ക്; കൂടുതൽ പേരെ ചോദ്യം ചെയ്യും

ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി നിരന്തരം വഴക്ക്; കൂടുതൽ പേരെ ചോദ്യം ചെയ്യും

08 Dec 2024
ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്തും കസ്റ്റഡിയിൽ, മർദിച്ചത് അജാസ് എന്ന് സൂചന

ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്തും കസ്റ്റഡിയിൽ, മർദിച്ചത് അജാസ് എന്ന് സൂചന

08 Dec 2024
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026