Wednesday, 11 November 2026 About Us · Contact Us

എൻസിപി മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് തോമസ് കെ തോമസ്

Thomas K Thomas Takes Charge As Ncp State President - എൻസിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് ചുമതലയേറ്റു
എൻസിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് ചുമതലയേറ്റു

എൻസിപി മന്ത്രിമാറ്റ വിവാദത്തിൽ പ്രതികരണവുമായി തോമസ് കെ തോമസ്. മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശരത് പവാർ ആവശ്യപ്പെട്ടത് കൊണ്ടാണ് ഡൽഹിയിൽ കാണാൻ പോയതെന്ന് വെളിപ്പെടുത്തിയ അദ്ദേഹം കാര്യങ്ങൾ ശരത് പവാറുമായി ചർച്ച നടത്തിയെന്നും പറഞ്ഞു. വിവാദങ്ങൾ ഒഴിവാക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കല്ല പവാറിനെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അതും തന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മന്ത്രിമാറ്റം ചർച്ചയാക്കിയതിൽ എ കെ ശശീന്ദ്രന് അതൃപ്തി. പാർട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാർട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തോമസിന് മന്ത്രിയാവാൻ സാധ്യതയില്ലെങ്കിൽ താൻ എന്തിനു രാജിവെയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സമയദോഷം കൊണ്ടാണ് മന്ത്രിയാകാൻ പറ്റാത്തത്; കേന്ദ്രനേതൃത്വം ചർച്ച നടത്തുന്നുണ്ടെന്ന് തോമസ് കെ തോമസ്

സമയദോഷം കൊണ്ടാണ് മന്ത്രിയാകാൻ പറ്റാത്തത്; കേന്ദ്രനേതൃത്വം ചർച്ച നടത്തുന്നുണ്ടെന്ന് തോമസ് കെ തോമസ്

21 Dec 2024
ആന്റണി രാജുവിന് എന്തെങ്കിലും അജണ്ടയുണ്ടാകും; കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

ആന്റണി രാജുവിന് എന്തെങ്കിലും അജണ്ടയുണ്ടാകും; കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

25 Oct 2024
എൻസിപിയിൽ ചേരാൻ 50 കോടി രൂപ വാഗ്ദാനം; തോമസ് കെ തോമസിനെതിരെ കോഴ ആരോപണം

എൻസിപിയിൽ ചേരാൻ 50 കോടി രൂപ വാഗ്ദാനം; തോമസ് കെ തോമസിനെതിരെ കോഴ ആരോപണം

25 Oct 2024
എൻസിപിയിലെ മന്ത്രി മാറ്റം: സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

എൻസിപിയിലെ മന്ത്രി മാറ്റം: സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

23 Sep 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026