വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
വയനാട് പുൽപ്പള്ളി കൊല്ലിവയലിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശി വിഷ്ണുവാണ്(22) മരിച്ചത്. റിസർവ് വനത്തിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. പാതിരി റിസർവ് വനത്തിൽ കൊല്ലിവയൽ ഭാഗത്ത് വെച്ചായിരുന്നു ആക്രമണം ഇന്നലെ രാത്രിയാണ് സംഭവം. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകരാണ് യുവാവിനെ ചുമന്ന് വനപാതയിൽ ത്തെിച്ച് വനംവകുപ്പിന്റെ ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിൽ എത്തും മുമ്പേ യുവാവ് മരിച്ചിരുന്നു റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴിയാണ് വിഷ്ണുവിനെ കാട്ടാന ആക്രമിച്ചത്. കർണാടക സ്വദേശിയാണെങ്കിലും വിഷ്ണുവിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രി എ കെ ശശീന്ദ്രൻ നിർദേശിച്ചിട്ടുണ്ട്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

തൃശ്ശൂരിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി കാന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതര പരുക്ക്

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
