Thursday, 12 November 2026 About Us · Contact Us

വയനാട് അമരക്കുനിയിൽ കടുവ വീണ്ടും ആടിനെ കൊന്നു; പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി

An Earring Found In The Stomach Of The Tiger In Wayanad - വയനാട്ടില്‍ ചത്ത കടുവയുടെ ആമാശയത്തില്‍ കമ്മല്‍
വയനാട്ടില്‍ ചത്ത കടുവയുടെ ആമാശയത്തില്‍ കമ്മല്‍

വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. മൂന്ന് ആടുകളെയാണ് ഒരാഴ്ചക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. അതേസമയം ദേവർഗദ്ദക്ക് സമീപം കടുവയെ പിടികൂടാനായി നാലാമത്തെ കൂടും സ്ഥാപിച്ചു. കടുവയിറങ്ങിയ സാഹചര്യത്തിൽ അമരക്കുനി മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എംഎംജിഎച്ച്എസ് കാപ്പിസെറ്റ്, ശ്രീനാരായണ എഎൽഎ സ്‌കൂൾ കാപ്പിസെറ്റ്, ദേവമാതാ എഎൽപി സ്‌കൂൾ ആടിക്കൊല്ലി, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എന്നീ സ്‌കുളുകൾക്കാണ് അവധി. കടുവയെ തേടി ഇന്നും തെരച്ചിൽ നടക്കും. വിക്രം, ഭരത് എന്നീ കുങ്കിയാനകളെ കൂടി ഉപയോഗിച്ചാണ് തെരച്ചിൽ. ഒമ്പതാം തീയതിക്ക് ശേഷം വനംവകുപ്പിന്റെ ക്യാമറയിൽ കടുവ പതിഞ്ഞിട്ടില്ല. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനാണ് നീക്കം.

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി