കണിയാപുരത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം; ഒപ്പം താമസിച്ചിരുന്നയാളെ കാണാനില്ല
തിരുവനന്തപുരം കണിയാപുരം കണ്ടലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കയർ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം. അലക്കിയ വസ്ത്രം ഉണക്കാൻ അയ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയത്. യുവതിയുടെ ശരീരത്തിൽ മാലയും കമ്മലും യുവതിയുടെ മൊബൈൽ ഫോണും കാണാതായിട്ടുമ്ട് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. നിയാസ് മൻസിലിൽ ഷാനു എന്ന വിജിയെയാണ് വീടിനുള്ളിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടത്. സ്‌കൂൾ വിട്ടെത്തിയ കുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത് ആദ്യ ഭർത്താവ് മരിച്ചതിന് ശേഷം വിജി കുറച്ചു കാലമായി തമിഴ്‌നാട് സ്വദേശി രങ്കനുമായാണ് ഒന്നിച്ച് താമസിക്കുന്നത്. സംഭവശേഷം ഹോട്ടൽ ജീവനക്കാരനായിരുന്ന രങ്കനെ കാണാനില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
