കഞ്ചിക്കോട് മദ്യനിർമാണശാല: ഒരു കമ്പനിയെ മാത്രം എങ്ങനെ തെരഞ്ഞെടുത്തു, തീരുമാനം ദുരൂഹമെന്ന് സതീശൻ
പാലക്കാട് കഞ്ചിക്കോട് എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി-വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് അനുമതി നൽകിയ മന്ത്രിസഭാ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു ഒരു കമ്പനിയെ മാത്രം എങ്ങനെ തെരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങൾ എന്താണെന്നും സർക്കാർ പൊതുസമൂഹത്തോട് പറയണം. മദ്യനിർമാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ല. 26 വർഷമായി സംസ്ഥാനത്ത് മദ്യനിർമാണശാലകൾ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാൽ മദ്യനിർമാണ ശാലകൾ അനുവദിക്കേണ്ടതില്ലെന്ന് 1999ൽ നയപരമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു പതിവ് 2018ലും ബ്രൂവറി അനുവദിക്കാൻ ഒളിച്ചും പാത്തും സർക്കാർ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചു. അന്ന് പൊളിഞ്ഞ അഴിമതി നീക്കം തുടർ ഭരണത്തിന്റെ അഹങ്കാരത്തിൽ വീണ്ടും നടത്താനാണ് പിണറായി ശ്രമിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
