Thursday, 12 November 2026 About Us · Contact Us

കണ്ണൂരിൽ കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന സംഭവം; പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

In Kannur The Baby Was Thrown Into The Sea And Killed The - കണ്ണൂരിൽ കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന സംഭവം; പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കണ്ണൂരിൽ കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിച്ച നിലയിൽ ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം മുറിയെടുത്ത ശേഷമായിരുന്നു ആത്മഹത്യാ ശ്രമം കേസിൽ തളിപ്പറമ്പ് കോടതിയിൽ ഇന്ന് വിചാരണ തുടങ്ങാൻ ഇരിക്കെയാണ് ആത്മഹത്യാ ശ്രമം. 2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്നത്. കുട്ടിയെ കടപ്പുറത്തെ കരിങ്കൽ ഭിത്തിയിൽ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം കടലിലേക്ക് എറിയുകയായിരുന്നു. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നര വയസ്സുള്ള സ്വന്തം കുഞ്ഞിനെ ശരണ്യ അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രണവ്-ശരണ്യ ദമ്പതികളുടെ മകനായ വിയാനെ തയ്യിൽ കടപ്പുറത്തെ കരിങ്കൽ ഭിത്തികൾക്കിടയിൽ നിന്നാണ് കണ്ടെത്തിയത്.സ

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

7 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി