കളമശ്ശേരിയിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു; യുവതി മരിച്ചു
എറണാകുളം കളമശ്ശേരിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കാറിൽ ഇടിച്ച് യുവതി മരിച്ചു. തൃക്കാക്കര സ്വദേശി ബുഷ്റ ബീവിയാണ് മരിച്ചത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്. റോഡിന്റെ ഒരു ഭാഗത്ത് ടാറും ഒരു ഭാഗത്ത് ഇന്റർലോക്കുമാണുള്ളത്. ഇതിന് രണ്ടിനും ഇടയിൽ ഉയരവ്യത്യാസവുമുണ്ട്. ഇവടെ തട്ടിയതിനെ തുടർന്നാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ബുഷ്റ കാറിന് മുന്നിലേക്കാണ് ചെന്നുവീണത് ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ യുവതി മരിച്ചു. ഇതിന് മുമ്പും ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
