തരൂരിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സുധാകരൻ; പരാതികൾ ചർച്ച ചെയ്യാമെന്ന് അറിയിച്ചു
ഇടഞ്ഞ് നിൽക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ശശി തരൂരിനെ വിളിച്ച് സുധാകരൻ സംസാരിച്ചു. പരാതികൾ ചർച്ച ചെയ്യാമെന്ന് അറിയിച്ചു. എന്നാൽ നോ കമന്റ്‌സ് എന്നായിരുന്നു വിഡി സതീശൻ വിഷയത്തോട് പ്രതികരിച്ചത് മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ സംസ്ഥാന കോൺഗ്രസിൽ തരൂരിനെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്. ഇതിനിടെയാണ് സുധാകരൻ തരൂരിനെ വിളിച്ച് സംസാരിച്ചത്. എടുത്ത് ചാടി പ്രതികരിക്കരുതെന്ന് തരൂരിനോട് സുധാകരൻ ആവശ്യപ്പെട്ടു കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിനിടെയുണ്ടാകുന്ന ഇത്തരം വിവാദങ്ങൾ തരൂരിന്റെ പൊതുസമ്മതിക്ക് തന്നെ ദോഷം ചെയ്യും. പരാതികൾ പരിഗണിക്കാമെന്നും സുധാകരൻ പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
