സംസ്ഥാന കോൺഗ്രസിലെ തമ്മിലടി; പ്രധാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ ഹൈക്കമാൻഡിനെ ഇടപെടൽ. പ്രധാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു. കെ സുധാകരൻ, വിഡി സതീശൻ അടക്കമുള്ളവർ വെള്ളിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. തരൂർ വിവാദവും പുനഃസംഘടനാ പ്രശ്നങ്ങളും ചർച്ചയാകും അതേസമയം ശശി തരൂരിനെ അനുനയിപ്പിക്കാൻ കെ സുധാകരൻ ശ്രമം ആരംഭിച്ചിരുന്നു. തരൂരിനെ വിളിച്ച സുധാകരൻ പരാതികൾ ചർച്ച ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. എടുത്ത് ചാടി പ്രതികരിക്കരുത്. കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. ഇത്തരം വിവാദങ്ങൾ തരൂരിന്റെ പൊതുസമ്മതിക്ക് ദോഷം ചെയ്യുമെന്നും സുധാകരൻ പറഞ്ഞു എന്നാൽ വിഷയത്തിൽ നോ കമന്റ്സ് എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. രമേശ് ചെന്നിത്ത, കെ മുരളീധരൻ എന്നിവർ തരൂർ വിവാദത്തോട് പ്രതികരിക്കാൻ തയ്യാറായില്ല.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
