കേരളത്തിൽ അഭയം തേടി വിവാഹിതരായ ജാർഖണ്ഡ് സ്വദേശികൾക്ക് സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി
കുടുംബങ്ങളുടെ ഭീഷണിയെ തുടർന്ന് ജാർഖണ്ഡിൽ നിന്ന് ഒളിച്ചോടി കേരളത്തിൽ അഭയം തേടി വിവാഹിതരായ ദമ്പതികൾക്ക് സംരക്ഷണം നൽകണമെന്ന് കേരളാ പോലീസിനോട് ഹൈക്കോടതി. കായംകുളത്ത് താമസിക്കുന്ന മുഹമ്മദ് ഗാലിബും ആശ വർമയും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജാർഖണ്ഡ് പോലീസിനൊപ്പം തങ്ങളുടെ കുടുംബവും കേരളത്തിൽ എത്തി ഭീഷണിപ്പെടുത്തിയതായി ദമ്പതികൾ പരാതിയിൽ ആരോപിച്ചു. ഹർജിക്കാരെ നിർബന്ധിച്ച് ജാർഖണ്ഡിലേക്ക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പോലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ നിന്നുള്ളവരാണ് പരാതിക്കാർ. പത്ത് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ദുരഭിമാന കൊല ഭയന്ന് ഫെബ്രുവരി 2ന് കേരളത്തിലേക്ക് താമസം മാറി. ഫെബ്രുവരി 11ന് ആചാരപ്രകാരം വിവാഹിതരായെന്നും ഇരുവരും കോടതിയെ അറിയിച്ചു. എന്നാൽ കേരളാ പോലീസ് തടസ്സം അറിയിച്ചിട്ടും ജാർഖണ്ഡ് പോലീസ് കായംകുളത്ത് തുടരുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
