തൃപ്പുണിത്തുറയിൽ പത്താം ക്ലാസുകാരന് ക്രൂര മർദനം; അഞ്ച് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്
എറണാകുളം തൃപ്പുണിത്തുറയിൽ പത്താം ക്ലാസുകാരന് ക്രൂരമർദനം. പ്ലസ് ടു വിദ്യാർഥികളാണ് 15കാരനെ മർദിച്ചത്. തൃപ്പുണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. മർദനത്തിൽ പത്താം ക്ലാസുകാരന്റെ മൂക്ക് തകർന്നു. സംഭവത്തിൽ ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തു. പെൺസുഹൃത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മർദനം. മർദനത്തിൽ മൂക്കിന്റെ അസ്ഥി ഇളകി. വായിലെ പല്ലും ഇളകിയതായി പറയുന്നു. പ്രതികളായ അഞ്ച് പേരിൽ ഒരാൾ 18 വയസ് പൂർത്തിയായ ആളാണ്. പരുക്കേറ്റ പത്താം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
