കേരള സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കൺ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മിഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്ക് എല്ലാ വർഷവും നൽകുന്ന പുരസ്കാരമാണിത്. കല, സാംസ്ക്കാരികം, കായികം, കാർഷികം, വ്യവസായം, മാധ്യമം തുടങ്ങി എല്ലാ മേഖലകളിലേയും വ്യത്യസ്ഥവും മാതൃകാപരവുമായ ഇടപെടലുകൾ നടത്തുന്നവർക്കാണ് പുരസ്കാരം. പുരസ്കാരങ്ങൾ ഇങ്ങനെ… കല/സാംസ്കാരികം – നിഖില വിമൽ -(അഭിനേത്രി) കായികം – സജന സജീവ് (ഇന്ത്യൻ വനിത ക്രീക്കറ്റ് ടീം ഓൾറൗണ്ടർ) സാഹിത്യം – വിനിൽ പോൾ (യുവ എഴുത്തുകാരൻ) കാർഷികം – എം. ശ്രീവിദ്യ (യുവ കർഷക- കാസർഗോഡ് സ്വദേശിനി) വ്യവസായം/ സംരംഭം – ദേവൻ ചന്ദ്രശേഖർ ( ഫ്യൂസലേജ് കമ്പനി സ്ഥാപകൻ, എംടി) മാധ്യമം- ആർ. റോഷിപാൽ (റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറസ്പോണ്ടന്റ്)
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
