Friday, 13 November 2026 About Us · Contact Us

കളമശ്ശേരി ഗവ. പോളിടെക്‌നിക്കിൽ വൻ കഞ്ചാവ് വേട്ട; ഹോസ്റ്റലിൽ നിന്ന് പിടികൂടിയത് 10 കിലോ കഞ്ചാവ്

Kalamassery Polytechnic Cannabis Case Four Students - കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: നാല് വിദ്യാർഥികളെ കോളേജ് പുറത്താക്കി
കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: നാല് വിദ്യാർഥികളെ കോളേജ് പുറത്താക്കി

കൊച്ചി കളമശേരി ഗവ. പോളിടെക്നിക്കിൽ വൻ കഞ്ചാവ് വേട്ട. കോളജ് ഹോസ്റ്റലിൽ രാത്രിയാണ് റെയ്ഡ് നടന്നത്. പത്ത് കിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങൾക്കായി കോളേജ് ഹോസ്റ്റലിനുള്ളിൽ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. വെയിറ്റിംഗ് മെഷീൻ അടക്കം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളിൽ ആക്കുന്നതിനിടെയായിരുന്നു പോലീസ് പരിശോധന. പോലീസിന്റെയും ഡാൻസാഫിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് മൂന്ന് പേർ കളമശേരി പോലീസ് സ്റ്റേഷനിലാണ്. കൂടുതൽ പ്രതികൾ കേസിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ട്. ഇന്നലെ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാർഥികൾക്കായുള്ള തിരച്ചിലും നടത്തുന്നുണ്ട്. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മറ്റൊരു വിദ്യാർഥി ആകാശിന്റെ മുറിയിൽ നിന്ന് 1.9 കിലോ കഞ്ചാവും പിടികൂടി. രാത്രി തുടങ്ങിയ പരിശോധന പുലർച്ചെ നാല് മണി വരെ നീണ്ടു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

10 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

10 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

11 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

13 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

13 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

13 മണിക്കൂർ മുൻപ്