Friday, 13 November 2026 About Us · Contact Us

വൈറലായി രണ്ടാം ക്ലാസുകാരിയുടെ ആംബുലൻസ് യാത്രാവിവരണം

Second Graders Ambulance Journey Account Goes Viral - വൈറലായി രണ്ടാം ക്ലാസുകാരിയുടെ ആംബുലൻസ് യാത്രാവിവരണം

തിരുവനന്തപുരം: രണ്ടാം ക്ലാസുകാരിയുടെ ആംബുലൻസ് യാത്രയെക്കുറിച്ചുള്ള അനുഭവക്കുറിപ്പ് വൈറലായി. ”പിണറായി അപ്പൂപ്പൻ പറഞ്ഞിട്ടാണ് പൊലീസ് വന്നതെന്ന് ഉമ്മ പറഞ്ഞു” എന്ന് എഴുതിയ കോഴിക്കോട് പറമ്പിൽ ബസാർ എഎംയുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി നന്മയുടെ ഡയറിക്കുറിപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ”നിങ്ങൾ വാഹനത്തിൽ കയറി യാത്ര ചെയ്തിട്ടുണ്ടാവും. ഒരു യാത്രയുടെ അനുഭവം ചേർത്ത് വിവരണം തയാറാക്കൂ” എന്ന നിർദേശത്തിന്, അപൂർവ രോഗം ബാധിച്ച നന്മയെ ആരോഗ്യ വകുപ്പിന്‍റെ നിർദേശ പ്രകാരം പൊലീസ് അകമ്പടിയോടെ പ്രത്യേക മെഡിക്കൽ ആംബുലൻസിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ സംഭവത്തെപ്പറ്റിയാണ് എഴുതിയത്. ”ആംബുലൻസിലായിരുന്നു ആ യാത്ര. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേയ്ക്ക്. ഉമ്മ എന്നെ 5 മണിക്ക് വിളിച്ചു. എന്നെ എടുത്ത് ആംബുലൻസിലെ സ്ട്രക്ചറിൽ കിടത്തി. കൂടെ അബ്ബ ഉണ്ടായിരുന്നു…’, കഴിഞ്ഞ സെപ്റ്റംബറിലെ യാത്ര ഇങ്ങനെയാണ് നന്മ വിവരിക്കാൻ തുടങ്ങിയത്. വൈറലായി രണ്ടാം ക്ലാസുകാരിയുടെ ആംബുലൻസ് യാത്രാവിവരണം ”നന്മ മിടുക്കിയായി ഇരിക്കുന്നു” എന്നും മന്ത്രി വി. ശിവൻകുട്ടി കുറുപ്പിൽ പറയുന്നു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

11 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

11 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

11 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

13 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

14 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

14 മണിക്കൂർ മുൻപ്