സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടു; നാളെ മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് ആശമാർ
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. എൻ എച്ച് എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. ഇതേ തുടർന്ന് നാളെ മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ അറിയിച്ചു നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കും. സമരത്തിൽ നിന്ന് പിന്നോട്ടു പോകണമെന്ന് എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതായി സമരസമിതി നേതാവ് എസ് മിനി പ്രതികരിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ചക്ക് അവസരമുണ്ടാക്കാം എന്നാണ് പറഞ്ഞത് ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചത്. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. പ്രതീക്ഷയോടെയാണ് തങ്ങൾ ചർച്ചക്ക് വന്നതെന്നും എന്നാൽ നിരാശയോടെയാണ് മടങ്ങുന്നതെന്നും മിനി പ്രതികരിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
