ആശ വർക്കർമാരുമായി മന്ത്രി വീണ ജോർജ് നടത്തിയ ചർച്ചയും പരാജയപ്പെട്ടു; നാളെ മുതർ നിരാഹാര സമരം
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ഇതേ തുടർന്ന് നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. നേരത്തെ എൻഎച്ച്എം ഡയറക്ടറുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി വീണ ജോർജ് സമരസമിതി നേതാക്കളെ ചർച്ചക്ക് വിളിച്ചത്. നിയമസഭയിലെ മന്ത്രിയുടെ ഓഫീസിലായിരുന്നു ചർച്ച. ഇതും പരാജയപ്പെട്ടതോടെ വ്യാഴാഴ്ച രാവിലെ 11 മണി മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് മിനി പറഞ്ഞു. സർക്കാരിന് പണമില്ലെന്നും സമയം നൽകണമെന്നുമാണ് എൻഎച്ച്എം അധികൃതർ ആവശ്യപ്പെട്ടത്. സമരത്തിൽ നിന്ന് പിൻമാറണമെന്ന ആവശ്യം അംഗീകരിക്കില്ല. ഓണറേറിയം 700 രൂപയാക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ പോലും എൻഎച്ച്എം ഡയറക്ടർ തയ്യാറായില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
