ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; തിരുവനന്തപുരത്ത് ഇൻഡിഗോ വിമാനം തിരിച്ചിറക്കി
പക്ഷി ഇടിച്ചതിനെ തുടർന്ന് തിരുവനന്തപുരം-ബംഗളൂരു വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ ഏഴരക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇൻഡിഗോയുടെ 6 ഇ 6629 വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ഒന്നര മണിക്കൂറിലേറെ പരിശോധനക്ക് വിധേയമാക്കിയതിന് പിന്നാലെ വിമാനം റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചു. വേറെ വിമാനം എത്തിച്ച് വൈകുന്നേരം ആറിന് ബംഗളൂരുവിലേക്ക് സർവീസ് നടത്തും. അറ്റകുറ്റ പണി നടക്കുന്നതിനാൽ റൺവേ അടച്ചിട്ടിരിക്കുകയാണ്. ഇനി വൈകിട്ട് ആറ് മണിക്കേ വിമാനം പുറപ്പെടൂ. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
