വീട് വാടകക്ക് എടുത്ത് എംഡിഎംഎ കച്ചവടം; രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
തിരുവനന്തപുരത്ത് വീട് വാടകക്ക് എടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവാക്കൾ എക്സൈസിന്റെ പിടിയിൽ. പൂവച്ചൽ ചക്കിപ്പാറക്ക് സമീപം താമസിക്കുന്ന സുഹൈദ് ഇംതിയാസ്(24), പൂവച്ചൽ അമ്പലം തോട്ടരികത്ത് വീട്ടിൽ വിഷ്ണു(20) എന്നിവരാണ് പിടിയിലായത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. ഇവരിൽ നിന്നും 16 ഗ്രാം എംഡിഎംഎ കണ്ടെത്തി. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കാണ് ഇവർ ലഹരി കൈമാറിയിരുന്നത്. സുഹൈദ് മറ്റൊരു എംഡിഎംഎ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ വീണ്ടും എംഡിഎംഎ കച്ചവടത്തിന് ഇറങ്ങുകയായിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
