Friday, 13 November 2026 About Us · Contact Us

നിയമനം ലഭിക്കാത്ത വിഷമത്തിൽ ജീവനൊടുക്കി; മരിച്ച് ഒരു മാസം പിന്നിടുമ്പോൾ അലീനക്ക് അധ്യാപികയായി നിയമന അംഗീകാരം

Alina Committed Suicide Due To Frustration Over Not Getting - നിയമനം ലഭിക്കാത്ത വിഷമത്തിൽ ജീവനൊടുക്കി; മരിച്ച് ഒരു മാസം പിന്നിടുമ്പോൾ അലീനക്ക് അധ്യാപികയായി നിയമന അംഗീകാരം

കട്ടിപ്പാറിയൽ അഞ്ച് വർഷത്തോളം ജോലി ചെയ്തിട്ടും നിയമന അംഗികാരവും ശമ്പളവും ലഭിക്കാത്ത മനോവിഷമത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അധ്യാപികക്ക് ഒടുവിൽ നിയമന അംഗീകാരം. മരിച്ച് ഒരു മാസം കഴിയുമ്പോഴാണ് താമരശ്ശേരിയിലെ അലീനക്ക് നിയമന അംഗീകാരം ലഭിക്കുന്നത് ഫെബ്രുവരി 19നാണ് അലീന ജീവനൊടുക്കിയത്. മാർച്ച് 15നാണ് അലീനയെ എൽപിഎസ്ടി ആയി നിയമിച്ചു കൊണ്ടുള്ള നടപടിയുണ്ടായത്. 9 മാസത്തെ ശമ്പള ആനുകൂല്യങ്ങൾ അലീനയുടെ കുടുംബത്തിന് ലഭിക്കും. കോടഞ്ചേരി സെന്റ് ജോസഫ് സ്‌കൂൾ അധ്യാപികയായിരുന്നു അലീന ശമ്പളം ലഭിക്കാത്തതിന്റെ വിഷമത്തിലാണ് അലീന ജീവനൊടുക്കിയത്. അഞ്ച് വർഷമായി ശമ്പളം കിട്ടിയിരുന്നില്ലെന്നും കട്ടിപ്പാറ ഹോളിഫാമിലെ എൽപി സ്‌കൂളിൽ നാല് വർഷമായി ജോലി ചെയ്തിട്ടും ശമ്പളം കൊടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്‌കൂളിലാണ് അലീന ജോലി ചെയ്തിരുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

13 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

13 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

15 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

16 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

16 മണിക്കൂർ മുൻപ്