Friday, 13 November 2026 About Us · Contact Us

നടിയെ ആക്രമിക്കാൻ ഒന്നര കോടിക്ക് ക്വട്ടേഷൻ നൽകിയത് ദീലീപ്; റിപ്പോർട്ടർ ടിവിയുടെ സ്ട്രിംഗ് ഓപറേഷനിൽ പൾസർ സുനി

Actress Attack Case Trial Court Orders Trial To Conclude On - നടിയെ ആക്രമിച്ച കേസ്: വിചാരണ ഈ മാസം 11ാം തീയതി പൂർത്തിയാക്കണമെന്ന് വിചാരണ കോടതി
നടിയെ ആക്രമിച്ച കേസ്: വിചാരണ ഈ മാസം 11ാം തീയതി പൂർത്തിയാക്കണമെന്ന് വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടൻ ദിലീപ് ആണെന്നും പ്രതിഫലമായി ഒന്നര കോടി വാഗ്ദാനം ചെയ്‌തെന്നും സുനി പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ സ്ട്രിംഗ് ഓപറേഷനിലാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ ഒന്നര കോടിക്കാണ് ക്വട്ടേഷൻ. അതിൽ 80 ലക്ഷത്തോളം രൂപ ഇനിയും കിട്ടാനുണ്ട്. അത്യാവശ്യം വരുമ്പോൾ ദീലീപിൽ നിന്ന് കുറച്ച് കുറച്ചായി പണം വാങ്ങുകയാണ് ചെയ്യുന്നതെന്നും പൾസർ സുനി പറയുന്നു. നടിയെ ആക്രമിക്കുമ്പോൾ എല്ലാ വിവരവും ഒരാൾ അറിഞ്ഞിരുന്നുവെന്നും സുനി പറയുന്നുണ്ട് തന്നെ ആക്രമിക്കാതിരുന്നാൽ എത്ര വേണമെങ്കിലും പണം നൽകാമെന്ന് നടി കരഞ്ഞ് പറഞ്ഞു. ആ പണം വാങ്ങിയിരുന്നേൽ താൻ ജയിലിൽ പോകില്ലായിരുന്നു. അതിക്രമം നടക്കുമ്പോൾ താൻ മറ്റ് ചിലരുടെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറഞ്ഞു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പലതവണ ഷൂട്ട് ചെയ്തിട്ടുണ്ട്. നടിയെ ഏത് രീതിയിൽ ആക്രമിക്കണമെന്ന് നിർദേശം ലഭിച്ചിരുന്നു. സ്വമേധയാ സഹകരിക്കുന്നുവെന്ന രീതിയിലാകണം ദൃശ്യങ്ങൾ ലഭിക്കേണ്ടതെന്ന വിവരം നടിയോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് തന്നെ വിട്ടയക്കണമെന്നും എത്ര വേണമെങ്കിലും പണം നൽകാമെന്ന് നടി പറഞ്ഞതായും സുനി വെളിപ്പെടുത്തുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

14 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

14 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

14 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

16 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

17 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

17 മണിക്കൂർ മുൻപ്