Monday, 23 November 2026 About Us · Contact Us

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അംഗീകാരം; സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ അനുവദിക്കാന്‍ പാടില്ല: മുഖ്യമന്ത്രി വിഡി സതീശൻ

Draft International Maritime Museum Approved Bars Should - വിഡി സതീശൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്‌നപദ്ധതിയായ അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അംഗീകാരം നല്‍കി മന്ത്രിസഭ. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചതാണ് ഇക്കാര്യം. സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ അനുവദിക്കാന്‍ പാടില്ലെന്നും യു ഡി എഫ് സര്‍ക്കാറിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പില്‍ ദന്തല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 വില്‍ 12 തസ്തികയും കാത്ത് ലാബ് ടെക്‌നീഷ്യന്‍സിലേക്ക് 16 പുതിയ തസ്തികയും അംഗീകരിച്ച വിവരവും മുഖ്യമന്ത്രി അറിയിച്ചു.

പി എസ് സിയില്‍ നടക്കുന്നത് വന്‍ ക്രമക്കേടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടിക്രമം പാലിക്കാതെയാണ് പി എസ് സി നടപടികള്‍. സര്‍ക്കാരുമായി ആലോചിക്കാതെ ഗവര്‍ണര്‍ നടത്തുന്ന ഇടപെടലുകളോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ് സിയില്‍ പാര്‍ട്ടി ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിച്ചതായും വകുപ്പില്‍ ശുദ്ധീകരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐ എ എസ് സ്ഥലംമാറ്റം ചട്ടപ്രകാരമാണെന്നും കെ എസ ്ഇബി ചെയര്‍മാനെ മാറ്റിയത് സ്വാഭാവിക പ്രക്രിയയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജി എന്‍ എ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഹിമാചലില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ 2000 കോടിയുടെ ലാഭം ഇതിലൂടെയുണ്ടാകും. പീക്ക് അവറില്‍ ജി എന്‍ എ കൂടുതല്‍ വൈദ്യുതി നല്‍കും. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 805 രൂപ അധിക ബാധ്യത വരും. ഹിമാചലില്‍ നിന്ന് വാങ്ങുമ്പോഴും ഇടനിലക്കാരുണ്ട്. ഹിമാചലിനെ ഒഴിവാക്കിയത് 2,223 കോടി അധിക ബാധ്യത ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ജി എന്‍ എയില്‍ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്. അദാനിയില്‍ നിന്ന് അടക്കം എല്‍ ഡി എഫ് സര്‍ക്കാര്‍ വൈദ്യുതി വാങ്ങിയിട്ടുണ്ട്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി കുറ്റക്കാരൻ; ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി കുറ്റക്കാരൻ; ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി

5 മണിക്കൂർ മുൻപ്
കിലോയ്ക്ക് വില കൂടിയതോടെ പുത്തൻ തട്ടിപ്പ്; തിരുവമ്പാടിയിൽ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ തിരുകി വിൽപ്പന

കിലോയ്ക്ക് വില കൂടിയതോടെ പുത്തൻ തട്ടിപ്പ്; തിരുവമ്പാടിയിൽ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ തിരുകി വിൽപ്പന

5 മണിക്കൂർ മുൻപ്
ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർ

ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർ

7 മണിക്കൂർ മുൻപ്
ജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി

ജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി

7 മണിക്കൂർ മുൻപ്
​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

8 മണിക്കൂർ മുൻപ്
ശക്തമായ മഴയ്ക്ക് സാധ്യത;നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത;നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

8 മണിക്കൂർ മുൻപ്