ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്റേതെന്ന് സംശയം
ഡിജെഐ മാട്രിസ് 300 ആർടികെ എന്ന ഡ്രോണാണ് കണ്ടെത്തിയത്
ജമ്മു: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെടുത്തു. പാക്കിസ്ഥാനിൽ നിന്ന് അതിർത്തി കടന്നെത്തിയ ഡ്രോണാണിതെന്നാണ് സുരക്ഷാ സേനയുടെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച പുലർച്ചെ അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോൺ സമാനമായ വസ്തുവിന്റെ നീക്കം അതിർത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സേന ആന്റി-ഡ്രോൺ സംവിധാനങ്ങൾ സജ്ജമാക്കുകയും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തുകയും ചെയ്തു. സാംബയിലെ ലാൽഫാംകിമ (Lalfamkima) ബോർഡർ ഔട്ട്പോസ്റ്റിന് സമീപം, അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം 800 മീറ്റർ അകലെയുള്ള കൃഷിയിടത്തിൽ നിന്നാണ് ഡ്രോൺ കണ്ടെടുത്തത്.
’ഡിജെഐ മാട്രിസ് 300 ആർടികെ’ (DJI Matrice 300 RTK) വിഭാഗത്തിൽപ്പെട്ട ഡ്രോണാണിതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പരിശോധനയിൽ ഡ്രോണിൽ ആയുധങ്ങളോ മയക്കുമരുന്നോ മറ്റ് വസ്തുക്കളോ ഘടിപ്പിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരീക്ഷണ ആവശ്യങ്ങൾക്കോ കള്ളക്കടത്തിനോ വേണ്ടിയാണോ ഇത് ഉപയോഗിച്ചതെന്ന് പരിശോധിച്ചുവരികയാണ്.
കണ്ടെടുത്ത ഡ്രോൺ വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു. ഡ്രോണിന്റെ സാങ്കേതിക വിവരങ്ങൾ, ഉടമസ്ഥാവകാശം, സഞ്ചാരപാത എന്നിവ കണ്ടെത്തുന്നതിനുള്ള അന്വേഷണം ബിഎസ്എഫ് ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേന ജാഗ്രത തുടരുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നൂതന സാങ്കേതികവിദ്യയിൽ മുന്നേറ്റം ലക്ഷ്യമിട്ട് യു.എ.ഇ; പ്രതിരോധം മുതൽ ബഹിരാകാശം വരെ ശ്രദ്ധ കേന്ദ്രീകരിച്ച് ‘എഡ്ജ്’ ഗ്രൂപ്പ്

ചൈനയിൽ ചിക്കുൻഗുനിയ വ്യാപനം; 7,000 കേസുകൾ, പ്രതിരോധത്തിനായി ഡ്രോണുകളും പിഴയും

5 ദിവസം കൂടി മഴ; 4 ജില്ലകൾക്ക് യെലോ അലർട്ട്

തായ്ലൻഡ്-കംബോഡിയ അതിർത്തി സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന് മുന്നറിയിപ്പ്; 16 പേർ മരിച്ചു: ആയിരങ്ങൾ പലായനം ചെയ്തു

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി
