Thursday, 12 November 2026 About Us · Contact Us

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

ഹയർസെക്കൻഡറി മാർച്ച് 2 മുതൽ

SSLC Exam - എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

തിരുവനന്തപുരം: എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 30 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. മെയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും.

8/03/2027 – തിങ്കളാഴ്ച നടക്കുന്ന പരീക്ഷ ഒഴികെ മറ്റെല്ലാ പരീക്ഷകളും രാവിലെ 9.30 നാണ് ആരംഭിക്കുന്നത്. 8ാം തിയതി പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും ആരംഭിക്കുക. നിലവില്‍ ഗള്‍ഫ്, ലക്ഷദ്വീപ് പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ ആകെ 3049 പരീക്ഷാകേന്ദ്രങ്ങളാണ് എസ്എസ്എല്‍സിക്ക് ഉള്ളത്. ഗള്‍ഫിലും ലക്ഷദ്വീപിലും ഏഴ് പരീക്ഷാ കേന്ദ്രങ്ങള്‍ വീതം അനുവദിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി ഏകദേശം 4,25000 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതും. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിന് ആരംഭിച്ച് 15ന് സമാപിക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ 16/2/ 2027ന് ആരംഭിച്ച് 20/2/2027ന് അവസാനിക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയം 05/04/2027 മുതല്‍ 27/04/2027 വരെയാണ്. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും.

മാര്‍ച്ച് രണ്ട് മുതല്‍ 30 വരെയാണ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കേരള കലാമണ്ഡലം പരീക്ഷ ആരംഭിക്കുക. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ ഒരുമിച്ചാണ് നടക്കുക. മെയ് 15ന് ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കും. മാര്‍ച്ച് 12 ,30 തീച്ചതികളില്‍ മാത്രം ഉച്ചക്ക് 2 മണിക്കും ബാക്കി ദിവസങ്ങളില്‍ രാവിലെ 9: 30 നും പരീക്ഷ ആരംഭിക്കുന്ന രീതിയിലാണ് ടൈംടേബിള്‍ സജീകരിച്ചിരിക്കുന്നത്.

ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 8 മുതല്‍ 17 വരെ നടക്കും. 18ന് ക്രിസ്മസ് ആഘോഷത്തോടുകൂടി അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. 10 ദിവസത്തെ അവധിക്ക് ശേഷം 28ന് സ്‌കൂള്‍ തുറക്കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ