കൊല്ലം പോരുവഴി പഞ്ചായത്ത് എട്ടാം വാർഡിൽ കാട്ടുപന്നിയെ തുരത്താൻ വെച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ കർഷക തൊഴിലാളിയായ സോമനാണ്(52) മരിച്ചത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ന് രാവിലെ വീടിന് അടുത്തുള്ള കണിയാകുഴിയിൽ മരിച്ച കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ സോമൻ വീട്ടിലെത്തിയിരുന്നില്ല. ഭാര്യ രാവിലെ പോലീസിൽ പരാതിപ്പെടാൻ ഒരുങ്ങവെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടുപന്നിയുടെ രൂക്ഷ ശല്യമുള്ള പ്രദേശത്താണിത്.