ഉമാ തോമസ് എം എല്‍ എയെ വാര്‍ഡിലേക്ക് മാറ്റി

ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ

കൊച്ചി കലൂരില്‍ നടന്ന നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടിയ്ക്കിടെ സ്‌റ്റേജ് തകര്‍ന്ന് ഗുരുരതമായി പരുക്ക് പറ്റിയ തൃക്കാകര എംഎല്‍എ ഉമാ തോമസിനെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടെന്നും സ്വന്തമായി നടക്കാന്‍ തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ബന്ധുക്കളോട് ഏറെ നേരം സംസാരിച്ചുവെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നും റെനെ മെഡി സിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

അപകടം മൂലം പതിനൊന്ന് ദിവസമാണ് ഉമാ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നത്. തീവ്രപരിചരണ വിഭാ?ഗത്തില്‍ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല.

ഫിസിയോതെറാപ്പിയുള്‍പ്പടെയുള്ള ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാവും ഇനി നടക്കുക. ബുധനാഴ്ചയും എംഎല്‍എയുടെ ഫേസ്ബുക്കിലൂടെ അഡ്മിന്‍ ടീമും ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെപ്പറ്റി പങ്കുവെച്ചിരുന്നു.

Exit mobile version