പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥി. മൂന്നാം സെമസ്റ്റർ വിദ്യാർഥി അശ്വിനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അനധികൃതമായി ഹാജർ വെട്ടിക്കുറച്ചെന്നാണ് അശ്വിൻ അടക്കമുള്ള വിദ്യാർഥികളുടെ ആരോപണം.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഡിറ്റൻഷൻ നടപടി നേരിട്ട അശ്വിൻ കെട്ടിടത്തിന് മുകളിൽ കയറിയും മറ്റ് വിദ്യാർഥികൾ കോളേജിലുമാണ് പ്രതിഷേധം നടത്തുന്നത്. സംഭവത്തിൽ അനുനയ ശ്രമവുമായി മാനേജ്‌മെന്റ് രംഗത്തുവന്നിട്ടുണ്ട്. ഡിറ്റൻഷൻ ചെയ്തത് അന്യായമായിട്ടാണെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും വിദ്യാർഥികളെ കോളേജിലേക്ക് തിരിച്ചുകയറ്റുന്നില്ലെന്നാണ് ആരോപണം
അതേസമയം ഡിറ്റൻഷൻ നടപടി നേരിട്ട എല്ലാവരെയും തിരിച്ചെടുക്കാമെന്ന് അഡ്മിനിസ്‌ട്രേറ്റർ സ്ഥലത്തെത്തി ഉറപ്പ് നൽകി. വിദ്യാർഥികൾക്കെതിരായ നടപടി തിരുത്തണമെന്ന് സർവകലാശാലയോട് ആവശ്യപ്പെട്ടതായി കോളേജ് പ്രിൻസിപ്പൽ ഗിഫ്റ്റി ഉമ്മൻ പ്രതികരിച്ചു. എന്നാൽ ഉറപ്പ് എഴുതി നൽകിയാലേ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയൂ എന്ന നിലപാടിലാണ് വിദ്യാർഥികൾ