കുറുക്കൻ സ്‌കൂട്ടറിന് കുറുകെ ചാടി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

കുറുക്കൻ സ്‌കൂട്ടറിന് കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. അലനല്ലൂർ എടത്തനാട്ടുകാര വട്ടമണ്ണപ്പുറം ഐടിസി പടിയിൽ പുളിക്കൽ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ്(44) മരിച്ചത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചളവ ഗവ. യുപി സ്‌കൂളിലെ അധ്യാപികയാണ്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്

സ്‌കൂട്ടറിൽ യാത്ര ചെയ്യവെ വട്ടമണ്ണപ്പുറത്ത് വെച്ചാണ് കുറുക്കൻ കുറുകെ ചാടിയത്. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിയുകയായിരുന്നു.

Exit mobile version