കുട്ടികളുടെ അവസരം നിഷേധിക്കില്ല; കായിക മേളയില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍

ഇരു സ്‌കൂളുകളുടെയും അപേക്ഷ പരിഗണിക്കുമെന്ന്

സ്‌കൂളുകള്‍ക്ക് പോയിന്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധിച്ച സ്‌കൂളുകളെ കായികമേളയില്‍ നിന്ന് വിലക്കിയ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

മാര്‍ ബേസിലിന്റെയും നാവാമുകുന്ദ സ്‌കൂളിന്റെയും അപേക്ഷ പരിഗണിക്കുമെന്നും കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. കുട്ടികളുടെ അവസരം നിഷേധിക്കുന്ന നടപടിയുണ്ടാകില്ല. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ സ്‌കൂളുകളുടെ വിലക്ക് നീക്കുന്ന തീരുമാനമുണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം നേടിയ തിരുനാവായ നാവമുകുന്ദ സ്‌കൂളിലെ ആദിത്യ അജി നടത്തിയ അഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടെന്നും മന്ത്രി അറിയിച്ചു.

Exit mobile version