ദുബൈ: 2024ല്‍ സമ്പത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായ അറബ് വ്യവസായി ആരെന്ന് ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഗുറൈര്‍ ഗ്രൂപ്പിന്റെ സാരഥി അബ്ദുല്ല അല്‍ ഗുറൈര്‍. മൊത്തം 906 കോടി ഡോളര്‍ ആസ്തിയുള്ള ഇദ്ദേഹത്തിന് 2024ല്‍ മാത്രം വരുമാനമായി ലഭിച്ചത് 240 കോടി ഡോളറാണ്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
അറബ് ലോകത്തെ ഏറ്റവും വലിയ ധനാഢ്യനായ സഊദിയിലെ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍പോലും വരുമാനം നേടിയ കാര്യത്തില്‍ അല്‍ ഗുറൈറിന്റെ പിന്നിലേ നില്‍ക്കൂ. കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ 78 ശതമാനം ഓഹരികളും കൈയാളുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം 100 കോടി ഡോളറിന്റെ വളര്‍ച്ചയേ നേടാന്‍ സാധിച്ചൂള്ളൂ.
നിരവധി ഷോപ്പിങ് സെന്ററുകള്‍, കുടിവെള്ള പ്ലാന്റുകള്‍, ഹോട്ടല്‍ വ്യവസായം, റിയല്‍ എസ്‌റ്റേറ്റ്, യുഎഇയിലെ ഏറ്റവും വലിയ മൈദ ഉല്‍പാദന പ്ലാന്റ്, കമോഡിറ്റി ട്രേഡിങ്, കാലിത്തീറ്റ പ്ലാന്റ് തുടങ്ങിയ നിരവധി മേഖലയില്‍ പരന്നുകിടക്കുന്നതാണ് അല്‍ ഗുറൈര്‍ ഗ്രൂപ്പിന്റെ നിക്ഷേപം. ഇദ്ദേഹത്തിന് വന്‍ നിക്ഷേപമുള്ള നാഷ്ണല്‍ സിമന്റ് കമ്പനി, മശ്‌രിക് ബാങ്ക് എന്നിവയുടെ ഓഹരിയിലുണ്ടായ കഴിഞ്ഞ വര്‍ഷത്തെ വന്‍ മുന്നേറ്റമാണ് വരുമാനത്തില്‍ സ്വപ്‌നതുല്യമായ വളര്‍ച നേടാന്‍ സഹായകമായത്.